The Crossroads of Malayalam Cinema
ഒരു പത്മരാജനോ, ഭരതനോ, ലോഹിതദാസ്സോ തിരിച്ചു വന്നിരുന്നെങ്കിൽ, കേരളത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന സിനിമാസംസ്കാരത്തെ നമുക്ക് തിരിച്ചു വിളിക്കാമായിരുന്നു...
ഒരു പത്മരാജനോ, ഭരതനോ, ലോഹിതദാസ്സോ തിരിച്ചു വന്നിരുന്നെങ്കിൽ, കേരളത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന സിനിമാസംസ്കാരത്തെ നമുക്ക് തിരിച്ചു വിളിക്കാമായിരുന്നു. സാങ്കേതിക മികവിലും പ്രതിഭയിലും സ്വന്തമെന്നു പറയാൻ ഉണ്ടെങ്കിലും, മലയാളി വയറു നിറക്കാൻ അയൽവക്കത്തേക്ക് ഓടിക്കൊണ്ടിരിക്കുന്നു. ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ഒരു ഭീകരപ്രതിസന്ധിയിൽ നിന്നും നമ്മുടെ സിനിമയെ വളരെ കഷ്ടപ്പെട്ട് കൈപിടിച്ച് കയറ്റിയതാണ്. ഇനിയും അത്തരമൊരു അവസരമുണ്ടായാൽ, ഷക്കീലമാർക്കു പോലും ചെറിയൊരു പിടിവള്ളിയാകാൻ പറ്റിയെന്നു വരില്ല. പ്രതീക്ഷയോടെ കാത്തിരിക്കുന്നു, രഞ്ജിത്തിലും, ലാൽ ജോസിലും, ബ്ലെസ്സിയിലും, ആഷിക് അബുവിലുമൊക്കെ. പക്ഷെ…
“Creative work is not a selfish act or a bid. It’s a gift to the world and every being in it. Don’t cheat us of your contribution. Give us what you’ve got.”
> — Steven Pressfield