← Back to Blog & Journal•News & Updates
Cinema & DirectorialJuly 30, 20133 min read

Irreplaceable: Remembering Director Bharathan

By M. B. Padmakumar

തെന്നി നീങ്ങുന്ന ഫിലിമുകളിലൂടെ കടന്നു വരുന്ന വെളിച്ചം വലിയ തുണിയിൽ പതിക്കുമ്പോൾ സിനിമ ജനിക്കുന്നു. ഭരതൻ സാറിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം...

തെന്നി നീങ്ങുന്ന ഫിലിമുകളിലൂടെ കടന്നു വരുന്ന വെളിച്ചം വലിയ തുണിയിൽ പതിക്കുമ്പോൾ സിനിമ ജനിക്കുന്നു. എവിടെ നിന്ന് ആർ ചെയ്തു എന്ന് അറിയാതിരുന്ന കാലം. വെള്ളി വെളിച്ചത്തിലെ കാഴ്ചകൾ കണ്ണുകളിൽ തിളങ്ങുമ്പോൾ മനസ്സിൽ നിന്ന് മായാതിരുന്ന ചിത്രങ്ങൾ. കണ്ടിറങ്ങുമ്പോൾ അറിയാനൊരാഗ്രഹം, ക്യാമറ, ലെൻസ്, ഫിലിം തുടങ്ങി നീളുന്ന ഉപകരണങ്ങൾ.... അവിടെയാണ് സിനിമ ജനിക്കുന്നതെന്ന് വിശ്വസിച്ചിരുന്ന മറ്റൊരു കാലം. കയ്യിൽ കിട്ടിയ ഫിലിമും, വെള്ളം നിറച്ച ബൾബും ചേർത്തു വെച്ചപ്പോൾ ജനിച്ചത് വെറും പ്രതിഫലനങ്ങൾ മാത്രമായിരുന്നു, അതിൽ ജീവിതം കണ്ടില്ല. ഉപകരണങ്ങൾ വെറും ജഡങ്ങൾ മാത്രമാണ്. ഇവക്ക് ജീവൻ കൊടുക്കുന്നതാരാണ്...

അളക്കാൻ പറ്റാത്ത, വിലമതിക്കാൻ പറ്റാത്ത അതുല്യ പ്രതിഭകൾ.... സമൂഹത്തിൽ നിന്നു അടർത്തിയെടുത്ത ജീവിതത്തിൽ, നിറങ്ങൾ ചാലിച്ച് സിനിമയെന്ന ക്യാൻവാസിൽ വരച്ച ചിത്രങ്ങൾ.... കാലാതീതമായ സൃഷ്ടികൾ... മലയാള സിനിമാ സംസ്കാരത്തിന് ശക്തമായ അടിത്തറ പാകിയ ജന്മങ്ങൾ.... മനസ്സിലാക്കാൻ പിന്നെയും വേണ്ടി വന്നു കാലങ്ങൾ.
ജോൺ ഏബ്രഹാം, അരവിന്ദൻ, പത്മരാജൻ, ഭരതൻ..... സിനിമക്കൊപ്പം ചേർത്തു വായിക്കുന്ന പേരുകൾ...........

പതിനഞ്ച് വർഷം കഴിഞ്ഞിട്ടും വിശ്വസിക്കാൻ പറ്റാത്ത ഒരു വേർപാട്.......
രതിനിർവ്വേദം, ചാമരം, തകര, കാറ്റത്തെ കിളിക്കൂട്, ചിലമ്പ്, വൈശാലി, താഴ്‌വാരം, പാഥേയം.....
പകരം വെയ്ക്കാൻ കഴിഞ്ഞിട്ടില്ല...... ആർക്കും ആരേയും............

പ്രണാമം... സാഷ്ടാംഗം പ്രണാമം..... ഒരിക്കലും നേരിൽ കാണാതെ, അടുത്തറിഞ്ഞ ഭരതൻ സാറിന്.........