← Back to Blog & Journal•News & Updates
NewsJuly 8, 20153 min read

The Nest

By M. B. Padmakumar

സ്വയം തീർത്ത ചുവരിനുള്ളിലാണ് കഴിയുന്നത്. നഗരത്തിന്റെ തിരക്കോ സഹജീവികളുടെ ബഹളങ്ങളോ സ്വച്ഛന്തതയെ തകർക്കാതെ കൊട്ടിയടച്ച വാതിലിനുള്ളിൽ ചുരുണ്ടു കൂടും...

സ്വയം തീർത്ത ചുവരിനുള്ളിലാണ് കഴിയുന്നത്. നഗരത്തിന്റെ തിരക്കോ സഹജീവികളുടെ ബഹളങ്ങളോ സ്വച്ഛന്തതയെ തകർക്കാതെ കൊട്ടിയടച്ച വാതിലിനുള്ളിൽ ചുരുണ്ടു കൂടും. അസ്വസ്ഥത, ഭൂമികുലുക്കംപോലെ അടിത്തറയെ പിടിച്ചുകുലുക്കും. സ്വയമറിയാതെ ചുവരുകളിൽ വിള്ളലുകൾ നീരാളിപോലെ പടർന്നുകയറും. പഞ്ചേന്ദ്രിയങ്ങൾ അഴുക്കുചാലുകണക്കേ പൊട്ടിയൊഴുകും. ആദിയും അന്തവും രമിക്കുന്ന പകലുകളിൽ ജീവവായുവിനായി പിടയും. ആത്മീയതയുടെ പൊരുൾ തേടി ഒരു ചാൺ നീളമുള്ള ജീവനെ കടഞ്ഞുനോക്കാനാവുന്നില്ല.

സ്മൃതിപഥത്തിലെവിടെയൊക്കെയോ പച്ചപ്പുകൾ. ആത്മFloatസുഖത്തിന്റെ പച്ചപ്പുകൾ. ചികഞ്ഞുനോക്കിയാൽ ശരിയും തെറ്റും ഇടകലർന്ന യാഥാർത്ഥ്യങ്ങൾ. ഗുരുത്വാകർഷണത്തിൽ പറ്റിച്ചേർന്നുകിടക്കുന്ന ചിന്തകളിൽ അന്യഗ്രഹജീവികളുടെ പരിഹാസങ്ങൾ. ദേഹി ദേഹത്തെ പ്രണയിക്കുന്നില്ല. എല്ലാം മായയാണ്. എങ്കിൽ വർത്തമാനം അസത്യമല്ലേ. സത്യമെന്നതും മായയല്ലേ. ഉറക്കങ്ങളെല്ലാം ചെറു മരണങ്ങളെങ്കിൽ പുനർജന്മം സത്യമല്ലേ. എല്ലാം മായയാണ്. മായയിലുറങ്ങുന്ന സത്യങ്ങൾ. പ്രാണന് ഇരട്ടക്കുപ്പായമിട്ട ലോകത്ത് നഗ്നമായി നടക്കുവാൻ തോന്നുന്നു.