Standing Here Today: Reflections on Resilience
പറയാനും ചെയ്യാനും ഒരുപാട് ബാക്കി വച്ചാണ് ദിവസങ്ങളും വർഷങ്ങളും കടന്നു പോയത്. ഇവിടെ നിൽക്കുന്നു തെളിഞ്ഞ ഒരു സ്ഫടികം പോലെ...
പറയാനും ചെയ്യാനും ഒരുപാട് ബാക്കി വച്ചാണ് ദിവസങ്ങളും വർഷങ്ങളും കടന്നു പോയത്. ആർക്കൊക്കെയോ വേണ്ടി ജീവിച്ച ബാല്യകാലം. അവിടെ സ്വന്തമെന്നു പറയാൻ കിട്ടിയത് കൈയ്യെത്തും ദൂരത്തിനപ്പുറമുള്ള ഒരു ലക്ഷ്യമായിരുന്നു. ബാല്യം യൗവനത്തിന് വഴിമാറിയപ്പോൾ കൂടെകൂട്ടിയത് വികലമായ ബാല്യത്തിന്റെ അനുഭവങ്ങളും, ലക്ഷ്യമെന്നു കരുതിയ കുറച്ച് സ്വപ്നങ്ങളും. പിന്നെയങ്ങോട്ട് ശരിയും തെറ്റും തമ്മിലുള്ള മത്സരത്തിന്റെ നാളുകൾ. ശരി തിരിച്ചറിയാൻ തുടങ്ങിയപ്പോഴേക്കും സാഹചര്യങ്ങൾ വഴിമാറിത്തുടങ്ങി. ജന്മത്തിന്റെ കണ്ണികൾ ഓരോന്നായി അറ്റുപോയി, നിലനിന്നവ പുതിയ കണ്ണികൾ തങ്ങളിൽ തുന്നിച്ചേർത്തു. ഒറ്റപ്പെടൽ, തുറന്നുകിടന്ന സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങൾ തേടി, അപ്പോഴും വിട്ടുകളഞ്ഞില്ല സ്വപ്നങ്ങളെ, കൂടെ കൂട്ടി സുഖത്തിലും ദുഃഖത്തിലും. കൂടെ വന്നവർക്കും മനസ്സിലായില്ല, സ്നേഹിച്ചു, നിന്ദിച്ചു, ഒഴിവാക്കാൻ ശ്രമിച്ചു. തളർന്നില്ല, പിന്മാറിയില്ല. നടന്നു, തളരാതെ നടന്നു. ഒഴിവാക്കിയത് ബന്ധങ്ങളെയല്ല വൈകല്യങ്ങളെയായിരുന്നു. പറിച്ചെറിഞ്ഞു ഓരോന്നും.
ഇവിടെ നിൽക്കുന്നു തെളിഞ്ഞ ഒരു സ്ഫടികം പോലെ. ഇന്ന് കൈയ്യെത്തും ദൂരത്താണ് ആ സ്വപ്നങ്ങൾ. കൈ നീട്ടുകയാണ് ഒന്ന് എത്തിപ്പിടിക്കാൻ. നന്ദി, എല്ലാത്തിനും, എല്ലാവർക്കും.