← Back to Blog & Journal•News & Updates
Cinema & DirectorialAugust 31, 20132 min read

The Shaping of an Idea into Cinema

By M. B. Padmakumar

മനസ്സിലുള്ള ആശയങ്ങൾക്ക് ഒരു രൂപം, ചെറുപ്പം മുതല്ക്കേയുള്ള ലക്ഷ്യമായിരുന്നു. ശക്തമായ സംവേദന മാധ്യമമായ സിനിമ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു...

മനസ്സിലുള്ള ആശയങ്ങൾക്ക് ഒരു രൂപം, ചെറുപ്പം മുതല്ക്കേയുള്ള ലക്ഷ്യമായിരുന്നു. ചിത്രകലയിലോ, സാഹിത്യത്തിലോ അഭിരുചിക്കുറവായിരിക്കാം ശക്തമായ സംവേദന മാധ്യമമായ സിനിമ എന്നെ വല്ലാതെ ഭ്രമിപ്പിച്ചിരുന്നു. ജീവിത സാഹചര്യങ്ങളിൽ ആഗ്രഹങ്ങൾ ചുരുണ്ടുകൂടിയപ്പോൾ, കാലത്തിന്റെ വേഗത ഞാനറിഞ്ഞില്ല. സാഹചര്യങ്ങൾ അനുകൂലമായപ്പോൾ, സിനിമയുടെ സാങ്കേതിക വശം പഠിക്കുവാനുള്ള ശ്രമം കഥാപാത്രങ്ങളുടെ രൂപങ്ങൾക്ക് വഴിമാറി. പിന്നോട്ട് പോകാതെ മുൻപിൽ നിന്ന് തന്നെ പഠിക്കുവാൻ ശ്രമിച്ചു.

ശ്രമം ഒരു പരിധി വരെ വിജയിച്ചതുകൊണ്ടാവാം ആദ്യ ചെറു സംരംഭത്തിനു കിട്ടിയ അംഗീകാരങ്ങൾ എന്റെ ചിന്തകളെ ഭദ്രമാക്കിയത്. ആദ്യ സിനിമ ജനനത്തിനു തയ്യാറെടുക്കുന്നു. സമൂഹത്തിൽ വേറിട്ടു ജീവിക്കുന്ന ഒരു വിഭാഗത്തിന്റെ നേർക്കാഴ്ചയാണ് പറയുവാൻ ശ്രമിക്കുന്നത്. ഒരു പക്ഷേ ഇതിൽ ഏതെങ്കിലും കഥാപാത്രം നിങ്ങളാവാം, അല്ലെങ്കിൽ നിങ്ങളിൽ ആരെങ്കിലുമാവാം. സിനിമകളുടെ കുത്തൊഴുക്കിൽ ഇത് മുങ്ങിപ്പോകരുതെന്ന് ആഗ്രഹമുണ്ട്.