← Back to Blog & Journal•News & Updates
Cinema & DirectorialJuly 22, 20132 min read

Cinema and the Moral Mirror of Society

By M. B. Padmakumar

സമൂഹത്തിന്റെ പ്രതിഫലനങ്ങളായിരിക്കണം ഓരോ സിനിമയും. സിനിമ വ്യക്തിയുടെ മാത്രം കാഴ്ചപ്പാടാവുമ്പോൾ...

സമൂഹത്തിന്റെ പ്രതിഫലനങ്ങളായിരിക്കണം ഓരോ സിനിമയും. സിനിമ വ്യക്തിയുടെ മാത്രം കാഴ്ചപ്പാടാവുമ്പോൾ ആത്മാംശം തെറ്റിദ്ധരിക്കുമെന്ന് ഭയന്ന് പല വസ്തുതകളും വളച്ചൊടിക്കപ്പെടുന്നു. സത്യസന്ധതക്കു പകരം കൃത്രിമത്വം മുഴച്ചു നിൽക്കും. ശക്തമായ മാധ്യമമെന്ന നിലയിൽ സിനിമ സമൂഹത്തിൽ നെഗറ്റീവ് ചലനങ്ങൾ സൃഷ്ടിക്കുന്നു. ഇവിടെയാണ് കലയുടെ ധാർമ്മിക വശം നഷ്ടമാകുന്നത്. അനുഭവങ്ങൾക്കൊപ്പം പഠനങ്ങളും കാഴ്ചപ്പാടുകളും ചേർക്കുമ്പോൾ ഒരു നല്ല സൃഷ്ടി ഉണ്ടാവുമെന്നാണ് എന്റെ പക്ഷം.

ഒരു സിനിമയുടെ പണിപ്പുരയിലാണ്. സമൂഹത്തിൽ അവഗണിക്കപ്പെടുന്ന കുറച്ചു ജീവിതങ്ങളിലൂടെ ഒരു നേർയാത്ര. മായം ചേർക്കാതെ സത്യസന്ധമായ ഒരു ദൃശ്യഭാഷയിലൂടെ ഒരു സിനിമ ജനിക്കുന്നു.