top of page

പ്രണയം

  • Writer: M.B. Padmakumar
    M.B. Padmakumar
  • Nov 28, 2020
  • 1 min read

പ്രണയം, അവാച്യമായ അനുഭൂതികളുടെ ആഴങ്ങള്‍ തേടിയുള്ള യാത്രയാണ്. ഇണചേര്‍ന്നു കിടക്കുന്ന അദൃശ്യ വൈകാരിക തലം. ഭൌതിക ഉപരിപ്ലവ ചിന്തകള്‍ക്കപ്പുറം ആത്മീയതയുടെ ആന്തരീക സത്തയുടെ ആനുഭവതലം.. മനസ്സും ശരീരവും സംഗമിക്കുമ്പോള്‍‍‍ പ്രപഞ്ചം ഒന്നായിത്തീരുന്ന ആപൂര്‍വ്വ നിമിഷം. ഭൂതവും ഭാവിയും ശൂന്യതമാത്രമാകുമ്പോള്‍ വര്‍ത്തമാന കാലമെന്നയാഥാര്‍ത്ഥ്യം ആനുഭവത്തിനു സാക്ഷിയാവുന്നു. എല്ലാം മറന്ന് രണ്ട് ശരീരങ്ങളില്‍ ഒരു മനസ്സ് രൂപപ്പെടുമ്പോള്‍, ശ്വാസ നിശ്വാസങ്ങളുടെ താളം പ്രകൃതിയില്‍ ലയിക്കുന്നു. ശരീരം സ്വയം സൃഷ്ടിയിലൂടെ ഈശ്വരീയമാകുന്നു. കൊക്ക്ഇറക്കി തേന്‍നുകരുന്ന കുരുവിയും കുരുവിയെ തന്നിലേക്ക് ആവാഹിച്ച പൂവിന്‍റെ ആനൂഭൂതിയും പ്രപഞ്ച സത്യമാണ്. മനുഷ്യന്‍ കെട്ടിയിട്ടു പറപ്പിക്കുന്ന ബന്ധങ്ങള്‍ക്കപ്പുറം കൂടുതേടിഅലയുന്ന ജന്മങ്ങളൊരുപാടുണ്ട്. സ്വയം ശപിച്ച് ഒടുങ്ങാതെ സ്വീകരിക്കണം, ജന്‍മങ്ങള്‍‍ പൂര്‍ണ്ണമാകാന്‍. പ്രകൃതിയിലെ സകല ചരാചരങ്ങള്‍ക്കും പ്രണയ ഭാവമുണ്ട് . തന്‍റെ ഇണയെ കണ്ടെത്തിയാല്‍ , നാമറിയാതെ മറ നീക്കി കൊടുങ്കാറ്റു പോലെ പുറത്തുവരും. ആര്‍ക്ക് ആരോടെന്നുള്ളത് തികച്ചും പ്രകൃതിയുടെ സ്വകാര്യതയാണ്. മതമോ ജാതിയോ ഭാഷയോ രൂപമോ ഒന്നും ഇല്ലാത്ത ജീവ ഭാവം, പ്രണയ ഭാവം.

ree

 
 
 

Recent Posts

See All
എന്നുകാണും നമ്മൾ

രാവിലെ വാട്സ്ആപ്പിൽ ഒരു സുഹൃത്തിന്റെ സന്ദേശം: " എന്നുകാണും നമ്മൾ? " ഞാൻ അവർക്കയക്കുന്ന ഓരോ സന്ദേശത്തിലും അവരെ കാണുന്നു . ഓർക്കുന്ന ഓരോ നിമിഷത്തിലും അവരെ അനുഭവിക്കുന്നു . കണ്ണുകൊണ്ട് കാണുന്നതല്ലല്ലോ കാ

 
 
 
When Will We Meet?

A friend's message on WhatsApp this morning: " When will we meet? " The sight we perceive is not merely what the eyes see. We don't see God with our external eyes, do we? In every message I send her,

 
 
 

2 Comments


Rajaram Narayana Iyer
Rajaram Narayana Iyer
Nov 28, 2020

What you have described touches the reality; but how far is it going to influence the concerned in the field of true love?

Like

sreeja.sunu
sreeja.sunu
Nov 28, 2020

പരമമായ സത്യം.

പൂർണ്ണത കൈവരിക്കുന്നവർ ഉണ്ടാകുമോ? ഉണ്ടായിരിക്കും അല്ലേ?

Like

© 2020 PKAY FIlms.

Powered by : P.Sathya Narayan

www.sathyan.me

JOIN THE MAILING LIST

Thanks for submitting!

bottom of page